ആമ്പല്ലൂർ: വായന പക്ഷാചരണത്തോടനുബന്ധിച്ച് അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തക പ്രദർശനം നടന്നു. സ്കൂൾ ലൈബ്രറിയിലെ പതിനായിരത്തോളം പുസ്തകങ്ങൾ അലമാരകളിൽ നിന്നും പുറത്തേക്കിറക്കി കുട്ടികളുടെ കൈകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. സാഹിത്യ അക്കാദമി പബ്ലിക്കേഷൻസ് ഓഫിസർ ഇ.ഡി. ഡേവിസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി. രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ അമൃത ഡൊമിനിക് , എം.ബി. സജീഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ ഐ.എസ്. ജിഷ , ടി.പുഷ്പ എന്നിവർ നേതൃത്വം നൽകി. പ്രദർശനം ഒരാഴ്ച നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.