അശരണരായ വിധവകൾക്ക് ധനസഹായം: 'അഭയകിരണം' പദ്ധതിക്ക്​ ഫണ്ട്​ അനുവദിച്ചു

തൃശൂർ: അശരണരായ വിധവകൾക്ക് ധനസഹായം നൽകുന്ന 'അഭയകിരണം' പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിച്ചു. വിധവകളുടെ സംരക്ഷണത്തിനായി ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നതാണ് പദ്ധതി. ഇതി​െൻറ പ്രാരംഭ ഘട്ടത്തിനാണ് പണം അനുവദിച്ചത്. 50 വയസ്സിന് മുകളിലുള്ള അഗതികളായ വിധവകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. മറ്റ് ക്ഷേമ പെൻഷനുകൾ കിട്ടുന്നവർക്കും ജോലിയുള്ള മക്കൾ ഉള്ളവർക്കും ആനുകൂല്യത്തിന് അർഹതയില്ല. പ്രാരംഭ ഘട്ടത്തിൽ 200 പേർക്കാണ് തുക വിതരണം ചെയ്യുക. ആറുമാസത്തേക്കുള്ള സഹായം ഒന്നിച്ച് നൽകും. വിധവകളുടെയും സംരക്ഷകരുടെയും പേരിൽ തുടങ്ങുന്ന സംയുക്ത അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. മാർഗനിർദേശങ്ങൾ അനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്താനും തുക വിതരണം ചെയ്യാനുമുള്ള ചുമതല സാമൂഹികക്ഷേമ വകുപ്പിനാണ്. ജില്ല സാമൂഹികനീതി ഓഫിസർമാർക്കാണ് ചുമതല. അശരണരായ വിധവകളെ ക്കുറിച്ച വിവരങ്ങൾ ശേഖരിച്ച് നൽകേണ്ടത് ഐ.സി.ഡി.എസ് ഓഫിസർമാരാണ്. അപേക്ഷകരുടെ വാർഷിക വരുമാന പരിധി ലക്ഷം രൂപയിൽ കവിയരുത്. വയസ്സ് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഒന്നി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം. വരുമാനം തെളിയിക്കാൻ റേഷൻ കാർഡ്, വില്ലേജ് ഓഫിസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, ബി.പി.എൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്നി​െൻറ പകർപ്പും നൽകണം. ബന്ധുവി​െൻറ പരിചരണത്തിൽ കഴിയുന്ന വിധവയാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. സർവിസ് പെൻഷൻ, കുടുംബ പെൻഷൻ എന്നിവ ലഭിക്കുന്നവരെയോ സാമൂഹികനീതി വകുപ്പി​െൻറ ധനസഹായം കിട്ടുന്നവരെയോ പരിഗണിക്കില്ല. എതെങ്കിലും സ്ഥാപനത്തിൽ അന്തേവാസിയായി കഴിയുന്നവർക്കും ധനസഹായം ലഭിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.