'നിറം' പ്രദർശനം തുടങ്ങി

തൃശൂർ: പ്രകൃതിയെ കണ്ടും കേട്ടും തൊട്ടറിഞ്ഞും കുരുന്നു പ്രതിഭകൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം 'നിറം' തുടക്കം. ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ ഒമ്പത് കുട്ടികൾ വരച്ച അമ്പതോളം ചിത്രങ്ങളാണ് ലളിതകല അക്കാദമിയിൽ പ്രദർശിപ്പിക്കുന്നത്. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ പ്രദർശനത്തെ ജീവനുള്ളതാക്കി. അക്രിലിക്, വാട്ടർ കളർ, പെൻസിൽ, കൊളാഷ്, ഓയിൽ തുടങ്ങിയവയാണ് രചനാ മാധ്യമങ്ങൾ. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ദേവമാതാ സ്കൂൾ പ്രിൻസിപ്പൽ ഫാ.ഷാജു എടമന അധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ഗോപാലൻ മണിമല, ചിത്രകാരൻ അനുജാത് സിന്ധു വിനയലാൽ എന്നിവർ ചിത്രം വരച്ചാണ് പ്രദർശനം തുടങ്ങിയത്. ചിത്രകലാ അധ്യാപകൻ സി.എ. ജിേൻറാ, ജോയൽ ഫ്രാൻസിസ്, ജോവീന റാഫി, രാജ്മേനോൻ എന്നിവർ സംസാരിച്ചു. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.