ചാവക്കാട്: വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെയുള്ള ബോധവത്കരണത്തിെൻറ ഭാഗമായി നഗരസഭയും എക്‌സൈസും വീടുകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിക്കൽ ആരംഭിച്ചു. ലഹരി വര്‍ജിക്കൂ, ജീവിതം ആസ്വദിക്കൂ, ജീവിതമാണ് ലഹരി, കുടുംബമാണ് ആനന്ദം എന്നീ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കറാണ് പതിക്കുന്നത്. എക്‌സൈസ് വകുപ്പിെൻറ ലഹരി വര്‍ജന മിഷന്‍ പദ്ധതിയായ 'വിമുക്തി'യുടെ ഭാഗമായാണ് നടപടി. നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സ്റ്റിക്കര്‍ പതിക്കുന്നത്. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ചിറ്റാട സേതുമാധവെൻറ വീട്ടില്‍ സ്റ്റിക്കര്‍ പതിച്ച് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൺ പ്രീജ ദേവദാസിന് വീടുകളില്‍ പതിക്കാനുള്ള സ്റ്റിക്കറുകള്‍ ചെയര്‍മാന്‍ കൈമാറി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.സി. ആനന്ദന്‍, എം.ബി. രാജലക്ഷ്മി, എക്‌സൈസ് സി.ഐ കെ. പ്രദീപ്കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, കൗണ്‍സിലര്‍ ബുഷ്റ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.