തൃശൂർ: പ്രതിഷേധവും വിവാദവും പുകയുന്നതിനിടെ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിെൻറ ചുമതല ജനറൽ മാനേജർക്ക് കൈമാറി. സംഘം പിരിച്ചുവിട്ട ഉത്തരവ് ഹൈകോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ നാല് ദിവസമായി അടച്ചിട്ട കോഫി ബോർഡ് ആസ്ഥാനത്ത് തൊഴിലാളികളും ഭരണസമിതിയും പ്രതിഷേധത്തിലായിരുന്നു. ഹൈകോടതി ഉത്തരവിെൻറ പകർപ്പ് ലഭിക്കാത്തതിനാൽ ഇരു കൂട്ടർക്കും ചുമതലയേൽക്കാൻ കഴിയില്ലായിരുന്നു. ഇതിനിെടയാണ് സംഘം പിരിച്ച് വിടാനും ഭരണ നിർവഹണത്തിനും ജില്ല വ്യവസായ കേന്ദ്രത്തിന് അനുമതിയില്ലെന്ന ഹൈകോടതി പരാമർശം ആയുധമാക്കി അഡ്മിനിസ്ട്രേറ്ററെ മാറ്റി സർക്കാർ ഉത്തരവിറക്കിയത്. വ്യവസായ വകുപ്പ് ജോ. ഡയറക്ടർ സി. ജയകുമാറിനെ അഡ്മിനിസ്ട്രേറ്ററാക്കിയായിരുന്നു ഉത്തരവ്. ജയകുമാർ ബുധനാഴ്ച രാവിലെ കോഫി ബോർഡ് ആസ്ഥാനത്തെത്തി സംഘം ജനറൽ മാനേജർ എ. അബ്ദുല്ലത്തീഫിനെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രമക്കേടിനെ തുടർന്ന് സഹകരണവേദിയുടെ നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടത്. വ്യവസായകേന്ദ്രം മാനേജർ ബിന്ദുവിനെ അഡ്മിനിസ്ട്രേറ്ററാക്കി. എന്നാൽ, തൊഴിലാളികൾ സംഘടിച്ച് അഡ്മിനിസ്ട്രേറ്ററെ തടയുകയും സമരപരമ്പര അരങ്ങേറുകയും ചെയ്തു. കോൺഗ്രസ്, ബി.ജെ.പി സംസ്ഥാന നേതാക്കൾ സമരത്തിന് പിന്തുണയുമായെത്തി. മൂന്ന് വർഷമുള്ള ഭരണസമിതിയുടെ കാലാവധി ജൂണിൽ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ, ഇടത് സർക്കാറിെൻറ കാലത്ത് വരുത്തിയ ഭേദഗതിയനുസരിച്ച് അഞ്ച് വർഷ കാലാവധിയുണ്ടെന്നാണ് ഭരണസമിതി നിലപാട്. ഹൈകോടതി ഉത്തരവിട്ടിട്ടും ചുമതല കൈമാറാത്തതിൽ ഭരണസമിതി പ്രതിഷേധത്തിലാണ്. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സംഘം ജനറൽ മാനേജർക്ക് തന്നെ ദൈനംദിന ചുമതല കൈമാറിയതിനാൽ പ്രതിഷേധങ്ങളില്ലാതെയായിരുന്നു ചുമതല കൈമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.