വർഗീയതക്കെതിരായ പ്രതിരോധനിര ശക്തിപ്പെടണം ^എ.കെ. പ്രേംനാഥ്

വർഗീയതക്കെതിരായ പ്രതിരോധനിര ശക്തിപ്പെടണം -എ.കെ. പ്രേംനാഥ് തൃശൂർ: അടിയന്തരാവസ്ഥക്കാലത്തേക്കാൾ ഭീതിതമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്നുള്ളതെന്ന് ജനതാദൾ- എസ് ദേശീയ നിർവാഹക സമിതിയംഗവും മുൻ എം.എൽ.എയുമായ എ.കെ. പ്രേംനാഥ്. മതേതര ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങളുടെ യോജിച്ചുള്ള പ്രവർത്തനം കാലം ആവശ്യപ്പെടുന്നുവെന്നും വർഗീയതക്കെതിരായ പ്രതിരോധ നിര ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനതാദൾ എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ-ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ച മുതിർന്ന നേതാവ് മോഹനൻ അന്തിക്കാട്, ഡേവീഡ് കോക്കാട്ട്, ആൻറണി നെടുംപറമ്പിൽ, റെയിൽവേ സമരത്തിലെ മുൻനിര പോരാളിയായിരുന്ന പവിത്രൻ ചെമ്പൂക്കാവ് എന്നിവരെ ആദരിച്ചു. മാധ്യമപ്രവർത്തകൻ കെ. കൃഷ്ണകുമാർ, കെ.പി. സത്യൻ, ഐ.എ. റപ്പായി, വി.എൻ. നാരായണൻ, പി.എസ്. അരവിന്ദാക്ഷൻ, പ്രഫ. കെ. അജിത, ജോസ് പൈനാടത്ത്, ജോസ് സി. ജേക്കബ്, പി.ഡി. ജയശങ്കർ, ജോൺ വാഴപ്പിള്ളി, എം.ഡി. ഗ്രേസ്, അഡ്വ. ജോഷി തരകൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.