കുറ്റവാളികൾ ശിക്ഷിക്കപ്പെടണം -ഇന്നസെൻറ് തൃശൂർ: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളികൾ ശിക്ഷക്കപ്പെടണമെന്ന് 'അമ്മ' പ്രസിഡൻറ് ഇന്നസെൻറ്. മലയാള സിനിമയിൽ ക്രിമിനലുകൾ ഉള്ളതായി അറിയില്ല. നടിയെ ആക്രമിച്ചവർക്കൊപ്പം നിൽക്കാനാവില്ല. ഇൗ വിഷയം പൊലീസിെൻറയും കോടതിയുടെയും പരിഗണനയിലാണ്. അതേക്കുറിച്ച് കൂടുതൽ പറയുന്നത് ശരിയല്ല. താര സംഘടനയിലെ അംഗങ്ങൾ തമ്മിൽ ഇക്കാര്യത്തിലുള്ള ഭിന്നാഭിപ്രായത്തെക്കുറിച്ച് പറഞ്ഞാൽ താനും പ്രതിയാവുമെന്ന് ഇന്നസെൻറ് ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.