'നഴ്സുമാർ സമരം തുടരുന്നത് ആശങ്കാജനകം'

തൃശൂർ: പകർച്ചപ്പനിയിൽ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോൾ നഴ്സുമാർ സമരം തുടരുന്നത് ആശങ്കാജനകമാണെന്ന് കേരള വ്യാപാരി വ്യവസായി കോൺഫെഡറേഷൻ അഭിപ്രായപ്പെട്ടു. ശമ്പള വർധനവെന്ന ആവശ്യം ന്യായമാണ്. പിടിവാശിയേക്കാളുപരി ആരോഗ്യകരമായ ചർച്ചയും, നിലപാടും വിട്ടുവീഴ്ചാ സമീപനവും അനിവാര്യമാണ്. പ്രശ്നപരിഹാരത്തിന് ചർച്ച തുടരാനുള്ള സർക്കാർ നിലപാട് സ്വാഗതാർഹമാണ്. നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മ​െൻറ് അസോസിയേഷനും ഇക്കാര്യത്തിൽ അതിവേഗത്തിൽ തീരുമാനമെടുക്കണമെന്ന് ചെയർമാൻ കെ.എൻ. മർസൂക്കും കൺവീനർ ബിന്നി ഇമ്മട്ടിയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.