പുന്നയൂർ: തുടർച്ചയായി പെയ്ത മഴയിൽ കുഴിങ്ങരയിൽ . കുഴിങ്ങര-വടക്കേക്കാട് റോഡിൽ മൂക്കഞ്ചേരി പാലത്തിെൻറ രണ്ടറ്റത്തുമാണ് വെള്ളക്കെട്ടുയർന്നത്. രണ്ടുഭാഗത്തുമായി 200 മീറ്ററോളം അകലത്തിൽ വെള്ളമുയർന്നതോടെ കുട്ടാടൻ പാടവും മധ്യത്തിലൂടെ ഒഴുകുന്ന തോടും മേൽഭാഗത്തെ റോഡും വെള്ളത്തിലായി. റോഡിെൻറ രണ്ടുവശവും അറിയാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് ലീഗ് കുഴിങ്ങര യൂനിറ്റും സി.എച്ച്.എം സാംസ്കാരിക വേദി പ്രവർത്തകരും ഇറങ്ങി റോഡിലെ രണ്ട് വശങ്ങൾ അടയാളപ്പെടുത്തി. രാത്രി വാഹനാപകടമൊഴിവാക്കാൻ റിഫ്ലക്ടറുകളുള്ള പ്രത്യേക സ്റ്റിക്കറുകൾ കാലുകളിൽ ഒട്ടിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഷ്കർ കുഴിങ്ങര, പഞ്ചായത്ത് സെക്രട്ടറി കെ. നൗഫൽ. കെ. ഷറഫുദ്ദീൻ, എം.സി. ഷറഫുദ്ദീൻ, യു. ഉമർ എന്നിവർ നേതൃത്വം നൽകി. മേഖലയിൽ മൂന്നിടത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. രവി നഗറിൽ ഇരുപതോളം വീട്ടുകാർ മാറിത്താമസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.