ബസിടിച്ച്​ സ്​കൂട്ടർ യാത്രികൻ മരിച്ചു

തൃശൂർ: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണംകുളങ്ങര തച്ചാറ അനിരുദ്ധ​െൻറ മകൻ വൈശാഖാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അയ്യേന്താൾ സിവിൽ ലെയിനിലായിരുന്നു അപകടം. തൃശൂരിൽനിന്ന് അയ്യന്തോളിലേക്ക് പോയ സ്കൂട്ടറിൽ അതേ ഭാഗത്തേക്ക് പോയ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ വൈശാഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് വൈശാഖ്. മാതാവ്: സുജിത. സഹോദരൻ: വിഷ്ണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.