പൊലീസിൽ പൂർണ വിശ്വാസം; കേസ് അന്വേഷണം നന്നായി പോകുന്നു -നടി തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട ശേഷം നടി ഇതാദ്യമായി കേസ് അന്വേഷണം സംബന്ധിച്ച വിശദീകരണവുമായി രംഗത്ത്. അന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ടെന്നും പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും നടി തൃശൂരിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തു വന്ന ചില പേരുകാർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നോ ഇല്ലെന്നോ പറയാൻ കൈയിൽ തെളിവില്ലെന്നും അവർ വ്യക്തമാക്കി. വാർത്താക്കുറിപ്പിെൻറ പൂർണരൂപം: 'ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന ആക്രമണത്തിനു ശേഷം ഇതുവരെ പ്രതികരിക്കാതിരുന്നത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്നേഹപൂർവം വിലക്കിയതിനാലാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ എന്നോടു സൂചിപ്പിച്ചിരുന്നു. ഞാൻ ഇതുവരെ സംസാരിക്കാതിരുന്നതും അതിനാലാണ്. ഇപ്പോൾ മാധ്യമങ്ങളിൽ ഒരുപാട് വിവരങ്ങൾ വരുന്നു എന്നതിനാലാണ് ഇൗ കുറിപ്പ് പങ്കുവെക്കുന്നത്. ഇടക്കാലത്ത് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാതിരുന്നപ്പോൾ കേസ് ഒതുക്കിത്തീർത്തു എന്ന് പ്രചാരണമുണ്ടായിരുന്നു. അത് സത്യമല്ല എന്ന് ഇപ്പോൾ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. കേസ് അന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസിൽ എനിക്കു പൂർണ വിശ്വാസവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാൻ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിെവച്ച് അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പലരുടെയും പേരുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം അറിയുന്നത് മാധ്യമങ്ങൾ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാൻ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുെവച്ചിട്ടില്ല. ആരുടെ പേരും ഞാൻ സമൂഹ മാധ്യമങ്ങളിലോ പരാമർശിച്ചിട്ടില്ല. പുറത്തു വന്ന പേരുകളിൽ ചിലരാണ് ഇതിനു പിറകിലെന്നു പറയാനുള്ള തെളിവുകൾ എെൻറ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പൾസർ സുനിയും സുഹൃത്തുക്കളായിരുെന്നന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഒരു നടൻ പറഞ്ഞത് ശ്രദ്ധയിൽെപട്ടു. അത് വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എന്നെക്കുറിച്ചു പറഞ്ഞാൽ ആവശ്യമെങ്കിൽ നിയമനടപടി കൈക്കൊള്ളും. എെൻറ മനഃസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടും. നിങ്ങളെപ്പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവർ നിയമത്തിന് മുന്നിൽ വരണം എന്നാഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാർഥമായി വിശ്വസിക്കുന്ന ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.