'കേരളീയം' മാധ്യമ ഫെലോഷിപ്​​ മനുജ​ മൈത്രിക്ക്​

തൃശൂർ: 'കേരളീയം' മാസിക ഏർപ്പെടുത്തുന്ന ഒമ്പതാമത് ബിജു എസ്. ബാലൻ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പിന് മനുജ മൈത്രി അർഹയായി. 'ഭൂമി കൈയേറ്റങ്ങൾ കേരളത്തി​െൻറ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ' എന്ന വിഷയത്തിലുള്ള പഠനത്തിനാണ് ഫെലോഷിപ്. 10,009 രൂപയാണ് ഫെലോഷിപ് തുക. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ രണ്ടാംവർഷ എം.എ വിദ്യാർഥിനിയാണ് മനുജ മൈത്രി. കെ. രാജഗോപാൽ ചെയർമാനും ഡോ. എസ്. ശങ്കർ, സി.ആർ. നീലകണ്ഠൻ, എസ്. ഉഷ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുത്തത്. ഫെലോഷിപ് വിതരണവും ബിജു എസ്. ബാലൻ അനുസ്മരണവും ബുധനാഴ്ച ൈവകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കും. മുൻ കേന്ദ്ര ധന-ഉൗർജ സെക്രട്ടറിയും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഇ.എ.എസ്. ശർമ ഫെലോഷിപ് തുക കൈമാറും. 'പരിസ്ഥിതി, വികസനം, ഭരണ നിർവഹണം -തിരുത്തേണ്ട ധാരണകൾ'' എന്ന വിഷയത്തിലാണ് അനുസ്മരണ പ്രഭാഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.