മർദനമേറ്റ 80കാരി മരിച്ചു; മകൻ അറസ്​റ്റിൽ

ചേർപ്പ്: ഡെങ്കിപ്പനി ചികിത്സക്കുശേഷം വീട്ടിൽനിന്ന് തിരിച്ചെത്തിയ 80കാരി മർദനമേറ്റ് മരിച്ചു. അമ്മാടം ആലുക്കൽകുന്ന് തെല്ലാത്ത് കണ്ട​െൻറ ഭാര്യ കാർത്യായനിയാണ് (80) മരിച്ചത്. പനി ബാധിച്ച കാർത്യായനി ചികിത്സക്ക് ശേഷം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഞായറാഴ്ച ഉച്ചയോടെയാണ് അമ്മാടത്തെ ആലുക്കൽകുന്ന് കോളനിയിൽ അഞ്ചാമത്തെ മകൻ സുബ്രഹ്മണ്യൻ താമസിക്കുന്ന തറവാട്ടുവീട്ടിൽ എത്തിയത്. കുട്ടികൾക്ക് പനി വരാതിരിക്കാൻ സമീപത്തു താമസിക്കുന്ന സഹോദരൻ ബാബുവി​െൻറ വീട്ടിലേക്ക് കാർത്യായനിയെ മാറ്റിയെന്ന് പറയുന്നു. ഭാര്യയും കുട്ടികളും ഉപേക്ഷിച്ച ബാബു തറവാടിനോട് ചേർന്ന ഒരു ഒാലക്കുടിലിലാണ് താമസം. അവിടെ വെച്ച് കാർത്യായനി ക്രൂരമായ മർദനത്തിന് വിധേയയായ വിവരം അറിഞ്ഞ നാട്ടുകാർ പഞ്ചായത്ത് പ്രസിഡൻറ് സതീപ് ജോസഫിനെ വിവരമറിയിച്ചു. രാത്രി ഒമ്പേതാടെ ബാബുവി​െൻറ വീട്ടിലെത്തിയപ്പോൾ കാർത്യായനി തലക്കും ശരീരത്തിനും പരിക്കേറ്റ നിലയിലായിരുന്നു. പ്രസിഡൻറി​െൻറ നേതൃത്വത്തിൽ നാട്ടുകാർ കാർത്യായനിയെ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. സംഭവശേഷം കാണാതായ ബാബുവിനെ തിങ്കളാഴ്ച രാത്രി പൊലീസ് പിടികൂടി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ബുധനാഴ്ച രാവിലെ വടൂക്കര ശ്മശാനത്തിൽ. മക്കൾ: ചന്ദ്രൻ, കുമാരൻ, ഉണ്ണികൃഷ്ണൻ, ബാബു, ഉണ്ണിമോൾ, മല്ലിക, സുബ്രഹ്മണ്യൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.