ആറാട്ടുവഴി ബീച്ച്​ മുതൽ അറപ്പവരെ വീടുകൾ വെള്ളത്തിൽ; മൂന്നുവീടുകൾ തകർച്ചാ ഭീതിയിൽ

എറിയാട്: ആറാട്ടുവഴി ബീച്ച് മുതൽ അറപ്പ വരെയുള്ള ഭാഗത്ത് വീണ്ടും കടലേറ്റത്തെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിലായി. ചേരമാൻ വെസ്റ്റിൽ പാലക്കപ്പറമ്പിൽ ഗോപി. തലാശേരി ശശി, മാടത്തിങ്കൽ നന്ദനൻ, വാലത്തറ കറപ്പക്കുട്ടി, കൈമാപറമ്പിൽ സുബ്രഹ്മണ്യൻ, തെക്കിനകത്ത് ഷംസു, മാരാത്ത് ബഷീർ, അരീപ്പുറത്ത് നൗഷാദ്, കാര്യേഴത്ത് അലു, തെക്കിനകത്ത് സുധീർ, വടശേരി പ്രതാപൻ, അണ്ടുരുത്തതി സുബ്രഹ്മണ്യൻ, വടശേരി രഘുനാഥൻ, കാര്യേഴത്ത് ഷാജി, നടുമുറി പത്മാക്ഷി, കൈമാപറമ്പിൽ കൃഷ്ണൻകുട്ടി, വാത്തറ സിദ്ധാർഥൻ, കൈമാപറമ്പിൽ വത്സൻ, മണപ്പാട്ടചാൽ ഭാഗത്ത് ചെത്തിക്കായി അയറു ചുള്ളിപ്പാടത്ത് ഹസീന തുടങ്ങിയവരുടെ വീടുകളിലാണ് ഉപ്പുവെള്ളവും മണലും കയറി വാസയോഗ്യമല്ലാതായത്. തെക്കിനിയത്ത് സുധീർ, മാരാത്ത് െഎശു, കല്ലുങ്ങൽ െഎശാബി എന്നിവരുടെ വീടുകൾ കടലെടുത്ത് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ശക്തമായി തിരയടിച്ചുകയറുന്നതിനാൽ മണൽ മൂടിയ തീരദേശ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. ഇൗ ഭാഗത്ത് വൈദ്യുതി കാലുകൾ മറിഞ്ഞു വീണതിനാൽ വൈദ്യുതി വിതരണവും തകരാറിലായി. കുടിവെള്ളത്തി​െൻറ ഗാർഹിക കണക്ഷനുകളും തകർന്നിട്ടുണ്ട്. 55ാം നമ്പർ അംഗൻവാടിക്കു വടക്ക് ഡോൾഫി​െൻറ പഴകിയ ജഡം തിരയിൽ കരയിലേക്ക് അടിച്ചുകയറിയതോടെ ദുർഗന്ധം മൂലം ദുരിതം ഇരട്ടിയായി. കരയിലേക്ക് അടിച്ചു കയറുന്ന തിരയെ തടുക്കാൻ പലയിടത്തും മണൽ ചാക്കുകൾ നിരത്തിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് ചാക്കുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.