കുന്നംകുളം: ആർത്താറ്റും പരിസര പ്രദേശങ്ങളിലുമായി ചുഴലിക്കാറ്റിൽനാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നൽകാൻ കുന്നംകുളം നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ ഭരണ പ്രതിപക്ഷത്തിെൻറ തർക്കത്തെത്തുടർന്ന് തുക നിശ്ചയിക്കാനാകാതെ കൗൺസിൽ പിരിഞ്ഞു. നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് സഹായം നൽകാനും പിന്നീട് സർക്കാറിൽനിന്ന് അനുമതി തേടാനുമായിരുന്നു തീരുമാനം. രണ്ടുലക്ഷം രൂപ മാറ്റിവെക്കാമെന്ന് ചെയർമാൻ പറഞ്ഞെങ്കിലും 2001 ലുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചപ്പോൾ ഒരുലക്ഷരം രൂപ െചലവഴിച്ചിട്ടുണ്ടെന്നും അഞ്ച് ലക്ഷമാക്കി ഉയർത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ കണക്കാക്കി തുക നിശ്ചയിക്കാമെന്നും അത് പരിശോധിക്കാൻ സബ് കമ്മിറ്റിയേയും ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരും കക്ഷി നേതാക്കളും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും ചേർന്ന കമ്മിറ്റി സംഭവസ്ഥലങ്ങളും വീടുകളും സന്ദർശനം നടത്താനും തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ധനസഹായം വിതരണം ചെയ്യും. പ്രകൃതി ക്ഷോഭം മറ്റു ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും തീരുമാനിച്ചു. ആ ഫണ്ടിേലക്ക് ആദ്യമായി ഒാണറേറിയം നൽകുമെന്ന് ഭരണകക്ഷിയിലെ കെ.എ. അസീസ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.