തൃശൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാല ഇൻ ചാർജ് ഭരണത്തിെൻറ നാലാമൂഴത്തിലേക്ക്. 2010ൽ ഡോ. െക.ജി. പൗലോസ് ചുമതലയൊഴിഞ്ഞ ശേഷം കലാമണ്ഡലത്തിൽ നിേയാഗിക്കപ്പെട്ടവരെല്ലാം ഇൻ ചാർജ് വൈസ് ചാൻസലർമാരാണ്. നിലവിൽ കലാമണ്ഡലത്തിെൻറ അധിക ചുമതല വഹിക്കുന്ന കാലടി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ തിങ്കളാഴ്ച ഒഴിയും. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിനാണ് പുതിയ ചുമതല. സാംസ്കാരിക വകുപ്പ് സെക്രട്ടറിയെന്ന നിലയിൽ ആറ് വർഷമായി കലാമണ്ഡലം ഭരണസമിതിയിലുള്ള റാണി ജോർജ് ഇന്നേവരെ ഇൗ സ്ഥാപനത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വൈസ് ചാൻസലറായിരുന്ന ഡോ. പൗലോസിെൻറ കാലാവധി കഴിഞ്ഞപ്പോൾ അന്ന് കാലടി വി.സിയായിരുന്ന ഡോ. ജെ. പ്രസാദിനാണ് അധിക ചുമതല നൽകിയത്. അദ്ദേഹം 2010-'11 കാലത്ത് ചുമതല വഹിച്ചു. പിന്നീട് 2011 മുതൽ 2016 വരെ ആറന്മുള വാസ്തുവിദ്യ പീഠത്തിലെ പി.എൻ. സുരേഷിനായിരുന്നു ചുമതല. 2016 മാർച്ചിൽ സുരേഷ് രാജിവെച്ച് പോയശേഷം കാലടി വി.സി ദിലീപ്കുമാർ ചുമതല വഹിച്ചുവരുകയാണ്. ഇടത് സർക്കാർ അധികാരമേറ്റ ശേഷം അവരോട് ആഭിമുഖ്യമുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകൾ നിരന്തരം ഉന്നയിക്കുന്ന ആവശ്യം സ്ഥിരം വി.സിയുടെ നിയമനമാണ്. ചുമതലക്കാർ മാസത്തിൽ ഒന്നോ രണ്ടോ തവണ വന്ന് ഫയൽ നോക്കി പോകുന്നതല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് അവർ പറയുന്നു. വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി കലാമണ്ഡലം ഭരിക്കുന്ന അവസ്ഥയാണ്. ഇത്തരത്തിൽ സ്ഥാപനം നേരിടുന്ന തളർച്ചയെപ്പറ്റി വിശദമായ കത്ത് സാംസ്കാരിക മന്ത്രി അടക്കമുള്ളവർക്ക് സംഘടന നേതാക്കൾ നൽകിയിരുന്നു. കൽപിത സർവകലാശാലയെന്ന നിലക്ക് സ്ഥാപനം അക്കാദമികവും ഭരണപരവുമായ പല പ്രശ്നങ്ങളും ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. ആറ് മാസം മുമ്പ് നിയോഗിക്കപ്പെട്ട ഭരണസമിതി ചില കാര്യങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതിന് പരിമിതിയുണ്ട്. സ്ഥിരം വി.സിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾക്ക് വേണ്ടിയാണ് പി.എൻ. സുരേഷിനെ 2011ൽ ചുമതലയിൽ നിയമിച്ചത്. കാലങ്ങൾ കഴിഞ്ഞിട്ടും വി.സിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സുരേഷ് കസേരയിൽ ഉറക്കുകയും ചെയ്തു. നിർമാണം അടക്കമുള്ള കാര്യങ്ങളിൽ ഇടക്കാലത്ത് ഗുരുതര ആരോപണങ്ങളും കേസുകളുമുണ്ടായി. ചുമതലക്കാർക്ക് ഇതിലൊന്നും ശ്രദ്ധിക്കാൻ നേരമുണ്ടായില്ല. ഇതേവരെ കലാമണ്ഡലത്തിലേക്ക് കടക്കാത്ത സാംസ്കാരിക സെക്രട്ടറി ചുമതലയേൽക്കാനെങ്കിലും വരുമോ എന്ന കൗതുകത്തിലാണ് സ്ഥാപനത്തിലുള്ളവർ. സ്ഥിരം വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമാണ് ഇപ്പോഴത്തെ അധിക ചുമതലയെന്നുമാണ് ചില കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.