തൃശൂര്‍: ജീവനക്കാരുടെ സമരംമൂലം സേവനം നിഷേധിക്കപ്പെട്ട ദിവസങ്ങളിലെ ഹാജര്‍നില ആവശ്യപ്പെട്ട ബി.എസ്.എൻ.എല്‍ ഉപഭോക്താവിന് വിവരം നിഷേധിച്ച നടപടിക്കെതിരെ കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ്. തൃശൂര്‍ ബി.എസ്.എൻ.എൽ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫിസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെയാണ് കമീഷെൻറ നടപടി. തൃശൂര്‍ ബി.എസ്.എൻ.എൽ പി.ജി.എം ഓഫിസിന് കീഴില്‍വരുന്ന മുഴുവന്‍ ഓഫിസുകളിലേയും 2015 ഏപ്രില്‍ 21, 22 തീയതികളിലെ ഹാജര്‍നിലയും ഏപ്രില്‍ മാസത്തെ ഹാജര്‍ പുസ്തകത്തിെൻറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷകന് 15 ദിവസത്തിനകം സൗജന്യമായി നൽകണമെന്നാണ് ഉത്തരവ്. തൃശൂര്‍ കൈപ്പറമ്പ് സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ ടി.ടി. ജോസഫാണ് അപേക്ഷ നൽകിയത്. അപ്പീല്‍ അധികാരിയായ പി.ജി.എം എസ്.എസ്. തമ്പി മുമ്പാകെ ആദ്യ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിെൻറ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി, ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ നടപടി ന്യായീകരിച്ച് അപ്പീല്‍ തള്ളുകയാണുണ്ടായത്. തുടര്‍ന്ന്, കേന്ദ്ര വിവരാവകാശ കമീഷന് അപ്പീല്‍ നൽകി. അപ്പീല്‍ പരിഗണിച്ച കമീഷന്‍, തൃശൂര്‍ കലക്ടറേറ്റിലെ വീഡിയോ കോണ്‍ഫറൻസിങ് സംവിധാനം വഴി കഴിഞ്ഞ എട്ടിന് വിചാരണ നടത്തി. ഒരു പൊതുസ്ഥാപനത്തിലെ ഹാജര്‍ പുസ്തകം പൊതുരേഖയാണെന്നും സ്വകാര്യ വിവരമല്ലെന്നും അധികാരികള്‍ സ്വാർഥ താൽപര്യങ്ങള്‍ക്കുവേണ്ടി പൊതുവിവരങ്ങള്‍ നിഷേധിക്കരുതെന്നുമുള്ള അപേക്ഷകെൻറ വാദം ശരിെവച്ചാണ് കമീഷെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.