കുറിയർ വൈകിയതിന്​ 7500 രൂപ നഷ്​ടം നൽകാൻ വിധി

തൃശൂര്‍: കുറിയർ വൈകി ലഭിച്ചതിനെ ചോദ്യം ചെയ്ത ഹരജിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരവും െചലവും നൽകാൻ തൃശൂർ ഉപഭോക്തൃ ഫോറം വിധിച്ചു. എരനെല്ലൂർ പൊറത്തൂർ വീട്ടിൽ അനൂപ് ജെയിംസി​െൻറ ഹരജിയിലാണ് ഡി.ടി.ഡി.സി കുറിയർ ആൻഡ് കാർഗോ ലിമിറ്റഡി​െൻറ മാനേജിങ് ഡയറക്ടർക്കും തൃശൂർ മാനേജർക്കുമെതിരെയുമാണ് വിധി. 2013 മേയ് 29ന് അനൂപ് െജയിംസി​െൻറ വസ്ത്രങ്ങളും പഠനസംബന്ധമായ പുസ്തകങ്ങളും ബിജ്നോറിൽ നിന്ന് നാട്ടിലേക്ക് അ‍യച്ചത് കിട്ടിയത് 2013 ജൂലൈ ഏഴിനാണ്. പഠനസംബന്ധമായ പുസ്തകങ്ങൾ കിട്ടാൻ വൈകിയതിനാൽ തനിക്ക് വലിയ നഷ്ടമുണ്ടായെന്ന് കാട്ടി അനൂപ് ഹരജി ഫയൽ ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ.ശശി, മെമ്പർമാർ വി.വി.ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃഫോറം സേവനത്തിലെ വീഴ്ച വിലയിരുത്തി ഹരജിക്കാരന് നഷ്ടപരിഹാരമായി 5,000 രൂപയും െചലവിലേക്ക് 2,500 രൂപയും നൽകാൻ വിധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.