എരുമപ്പെട്ടി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഒരാളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പലചരക്ക് കടയുടമ മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയെയാണ് എരുമപ്പെട്ടി എസ്.ഐ മനോജ് കെ. ഗോപി അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി എരുമപ്പെട്ടി, കടങ്ങോട്, പാഴിയോട്ട്മുറി മേഖലയിൽ പണം പലിശക്ക് നൽകുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ വീട്ടിലും കടയിലും റെയ്ഡ് നടത്തി. പണം നൽകിയതിന് ഈടായി സ്വീകരിച്ച ആധാരവും ബൈക്കിെൻറ ആർ.സി ബുക്കും കണ്ടെടുത്തു. പാഴിയോട്ട്മുറിയിലുള്ള വ്യക്തിയുടെ വീട്ടിലും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.