മണൽവേട്ടക്കിടെ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

ദേശമംഗലം: ഭാരതപ്പുഴയുടെ ദേശമംഗലം ചങ്ങണാംകുന്ന് കടവിൽ മണൽകടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. ദേശമംഗലം പല്ലൂർ പ്ലാതടത്തിൽ സുരേന്ദ്രനെയാണ് -(39) ചെറുതുരുത്തി എസ്.ഐ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി ചിറക്കാട് കുഴിയിൽ ഉണ്ണികൃഷ്ണനായി -(65) അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.