ചെന്ത്രാപ്പിന്നി: സര്‍വിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണവും, എസ്.എസ്.എൽ.സി വിദ്യാർഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. ഇ.ടി.ടൈസൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന വിശ്വന്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഗീത മോഹന്‍ദാസ്, ടി.വി.മനോഹരന്‍ എന്നിവര്‍ പഠനോപകരണ വിതരണവും നടത്തി. ബാങ്ക് പ്രസിഡൻറ് എം.സി.കെ.ഇബ്രാഹിംകുട്ടി, വൈസ് പ്രസിഡൻറ് ശശീന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ്, പഞ്ചായത്ത് അംഗങ്ങളായ ഉമറുല്‍ ഫാറൂഖ്, രജിത ബാലൻ, ഷിഹാസ് മുറിത്തറ, ഹേന രമേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.