ലഹരിക്കെതിരെ പ്രതിരോധ പരിപാടി

കൊടുങ്ങല്ലൂർ: ലഹരിക്കെതിരെ സമഗ്ര പ്രതിരോധ പ്രവർത്തന പരിപാടികൾക്ക് നഗരസഭ രൂപം നൽകി. പൊലീസ്, എക്സൈസ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. 27ന് കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ സ്ക്കൂളിൽ ലഹരി വിരുദ്ധ പ്രഖ്യാപന സമ്മേളനം നടത്തും. ജൂലൈ ആദ്യ വാരത്തിൽ കോട്ടപ്പുറത്ത് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ -ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. യോഗം നഗരസഭ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.രാമദാസ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ഷീല രാജ്കമൽ, എക്സൈസ് സി.െഎ ടി.കെ.അഷറഫ്, സ്ഥിരം സമിതി അധ്യക്ഷ തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർമാരായ വി.എം.ജോണി, ഡോ: ആശാലത, പ്രിൻസി മാർട്ടിൻ, ലത ഉണ്ണികൃഷ്ണൻ,രജിത സതീശൻ, വിദ്യാലയ പ്രതനിധികളായ നവാസ് പടുവിങ്ങൽ, രണദീപൻ, ഷീല, ഇ.ജെ.ഹീര, വത്സല ഉണ്ണികൃഷ്ണൻ, ജയശ്രീ, കെ.ജി.സാബു, എം.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.