കൊടുങ്ങല്ലൂർ: പൊതുനിരത്താണെന്ന ബോധമില്ലാതെ ഏതാനും കൗമാരക്കാരുടെ കുറ്റകരമായ സാഹസികതയുടെയും മത്സരബുദ്ധിയുടെയും ഇരയാണ് കഴിഞ്ഞ ദിവസം ശ്രീനാരായണപുരത്ത് വാഹനാപകടത്തിൽ െകാല്ലപ്പെട്ട സി.പി.എം നേതാവ് പുഷ്പ ശ്രീനിവാസൻ. അവരുടെ ജീവൻ കവർന്ന കാറോട്ട മത്സരത്തിെൻറ വീഡിയോ ദൃശ്യങ്ങൾ ആരെയും െഞട്ടിപ്പിക്കും. കയ്പമംഗലം കാളമുറി സ്വദേശികളായ കൗമാരക്കാർ രണ്ട് കാറുകളിലായി തിരേക്കറിയ ദേശീയപാത കൈയടക്കി നടത്തുന്ന കാറോട്ടം ശ്വാസംപിടിച്ച് മാത്രമെ കാണാനാകൂ. സാമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി മാറിയ വീഡിയോ ദൃശ്യങ്ങൾ, കാറുകളുടെ മരണപ്പാച്ചിൽ കണ്ട ചില ബൈക്ക് യാത്രികരാണ് പകർത്തിയിരിക്കുന്നത്. എതിരെ വരുന്നതും മുന്നിൽ പോകുന്നതുമായ വാഹനങ്ങെളയൊന്നും ഗൗനിക്കാതെ റോഡ് നിറഞ്ഞ് പരസ്പരം മറികടക്കാൻ അമിത വേഗത്തിൽ പായുന്ന വാഹനങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ബസുകളും ലോറികളും, മറ്റ് വാഹനങ്ങളും നിരനിരയായി പോകുന്നതിനിടെ പരസ്പരം മറികടക്കാനുള്ള വ്യഗ്രത രണ്ടു മിനിറ്റിലേറെ വരുന്ന ദൃശ്യങ്ങളിൽ ആരുടെയും നെഞ്ചിടിപ്പിക്കും. പുഷ്പ ശ്രീനിവാസനെ ഇടിച്ചിടുന്നതിന് തൊട്ട് മുമ്പ് പിറകിലായിരുന്ന കെ.എൽ-47 3031 കൊറോള ആൾട്ടിസ് കാർ മുന്നിൽ പോയ കെ.എൽ-8 വി 6560 മാരുതി റിറ്റ്സിനെ മറികടന്ന് ഒപ്പത്തിനൊപ്പം കുതിക്കുന്നുണ്ട്്. ഇൗ സമയം ഇടത് വശത്ത്കൂടി പാഞ്ഞ റിറ്റ്സാണ് പുഷ്പാ ശ്രീനിവാസനെ ഇടിച്ചിട്ടത്. കൊറോള ഒപ്പമായതിനാൽ വലത്തോട്ട് വെട്ടിക്കാൻ റിറ്റ്സിലെ ഡ്രൈവർക്കായില്ല. കാറുകളിലുണ്ടായിരുന്ന ഒമ്പതുപേരും പ്ലസ് ടു കഴിഞ്ഞവരും കയ്പമംഗലത്ത് താമസിക്കുന്നവരുമാണ്. പഠനം കഴിഞ്ഞുള്ള 'ഗെറ്റുഗദർ'' കോട്ടപ്പുറത്തും അഴീക്കോട് മുനക്കൽ ബീച്ചിലുമായി ആഘോഷിച്ച ശേഷം കാറിൽ തിരിച്ചുവരികയായിരുന്നു ഇവർ. ഒപ്പമുണ്ടായിരുന്നവർ ഹരം കയറ്റിയതിനെത്തുടർന്നായിരുന്നു ഒന്നും കൂസാതെ റോഡ് സ്വന്തമാക്കിയുള്ള ഇരു കാറോട്ടക്കാരുടെയും പ്രയാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.