കർഷകർക്ക്​ കലക്​ടറുടെ ഉറപ്പ്​; 25ന്​ ​പ്രത്യേക യോഗം

അന്തിക്കാട്: ഗെയിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിനെത്തുടർന്ന് കോൾകൃഷി പ്രതിസന്ധിയിലായ കർഷകർക്ക് അനുകൂല്യവും ന്യായമായ പരിഹാരവും ലഭ്യമാക്കുമെന്ന് കലക്ടർ എ. കൗശിഗൻ. ഗെയിൽ പൈപ്പ്ൈലനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാടങ്ങൾ നശിച്ച അന്തിക്കാട് മേഖല കോൾപടവ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ . കർഷകർ കാണിച്ച മാതൃകക്ക് പ്രത്യുപകാരം നൽകാൻ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ ഈ മാസം 25ന് രാവിലെ ഒമ്പതിന് മുഴുവൻ െഗയിൽ ഉദ്യേഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പാടശേഖര സമിതി പ്രവർത്തകരുടെയും കർഷകരുടെയും യോഗം കലക്ടറുടെ ചേംബറിൽ വിളിച്ച് ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കുണ്ടായ രൂക്ഷപ്രതിസന്ധിക്ക് ന്യായമായ പരിഹാരവും കാണേണ്ടതുണ്ടെന്ന് ഗീതഗോപി എം.എൽ.എ പറഞ്ഞു.അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. കിഷോർ കുമാർ, പഞ്ചായത്ത് അംഗങ്ങളായ എ.വി. ശ്രീവത്സൻ, ദിവാകരൻ വാലത്ത്, പാടശേഖര സമിതി ഭാരവാഹികളായ എം.ജി. സുഗുണദാസ്, വി.കെ. വിനോദൻ, കെ.കെ. രാജേന്ദ്രബാബു, കൃഷി ഓഫിസർ എ.ജെ. ഗ്രേസി, ഗെയിൽ, കെ.എൽ.ഡി.സി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.