തൃശൂര്‍: മഴനിലത്തുവീണപ്പോഴേക്കും സ്വരാജ് റൗണ്ടും നഗരവും വെള്ളക്കെട്ടിൽ. മഴക്കാലത്തിന് മുമ്പേ ശുചീകരണം പൂർത്തിയാക്കാത്തതാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. പലയിടത്തും കൂട്ടിയിട്ട മാലിന്യം നഗരത്തിെൻറ വിവിധ മേഖലകളിൽ മഴവെള്ളത്തിൽ ഒലിച്ചെത്തി. മഴ പെയ്ത് ശുചീകരണം താളം തെറ്റിയതോടെ പഴയനടക്കാവ്, റോഡുൾപ്പെടെയുള്ള മേഖലയിലെ കാന കെട്ടൽ നിലച്ചു. നവീകരണത്തിെൻറ പേരിൽ പലയിടത്തായി റോഡ് പൊളിച്ചിട്ടതും, ടാറിങ് അടർന്ന് റോഡ് കുഴികളായതും അപകടങ്ങൾക്കും കാരണമാകുന്നു. അറുപതേക്കർ വരുന്ന തേക്കിന്‍കാട് മൈതാനത്തെ വെള്ളം ഭൂഗര്‍ഭ കാനകളിലേക്കൊഴുകാതെ പ്രദിക്ഷിണവഴിയിലേക്കിറങ്ങുന്നതാണ് സ്വരാജ് റൗണ്ടിലെ വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടിന് പരിഹാരമാകേണ്ട കാനകളിലെ മണ്ണ് നീക്കാത്തതാണ് പ്രശ്നങ്ങൾക്കുള്ള മുഖ്യകാരണം. ആശുപത്രി ജങ്ഷന്‍ വെള്ളക്കെട്ടിലായത് ആശുപത്രികളിലേക്കുള്ള വാഹനങ്ങളും ആളുകളെയും വലക്കുന്നു. നടുവിലാൽ ഭാഗത്തേയും സ്ഥിതി വ്യത്യസ്തമല്ല. എം.ജി റോഡ് പുഴക്ക് സമാനം. ഏറെ കാലം മൂടിക്കിടന്ന കാനകൾ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ അവസാന കാലത്ത് നവീകരിച്ചിരുന്നു. തേക്കിന്‍കാട്ടിലെ വെളളം കോളജ് റോഡിലേക്കുള്ള ഭൂഗര്‍ഭകാനയിലേക്കു തിരിച്ചുവിട്ടതോടെ ഇവിടുത്തെ വെള്ളക്കെട്ട് പരാതി ഒഴിഞ്ഞു നിൽക്കുകയായിരുന്നു. കാനകള്‍ മൂടിപ്പോയതാണ് ഇടവേളക്ക് ശേഷം വെള്ളക്കെട്ട് രൂപപ്പെട്ടതിന് കാരണം. ഹൈറോഡ്, എം.ഒ.റോഡ്, കുറുപ്പംറോഡ് എന്നിവിടങ്ങളിലെ കാനകളും അടഞ്ഞ് കിടക്കുകയാണ്. തൃശൂർ-കുന്നംകുളം, മണ്ണുത്തി-കോളജ് റോഡ്, കാഞ്ഞാണി, കൂർക്കഞ്ചേരി റോഡ് എന്നിവിടങ്ങളിലെല്ലാം ഒറ്റ മഴയിൽ തന്നെ റോഡിലെ ടാറിളകി കുഴികളായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.