കാന വൃത്തിയാക്കൽ തുടങ്ങി

ചേർപ്പ്: തൃശൂർ - തൃപ്രയാർ റോഡിൽ പെരുമ്പിള്ളിശ്ശേരി മുതൽ തായംകുളങ്ങര വരെയുള്ള . മഴതുടങ്ങുന്നതിന് മുമ്പേ കാനവൃത്തിയാക്കണമെന്ന് നാട്ടുകാർ പലതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. അതേസമയം, വടക്കോട്ടുംതായംകുളങ്ങര മുതൽ തെക്കോട്ടുമുള്ള കാനയുടെ ഭാഗങ്ങൾവൃത്തിയാക്കൽ ഇനിയും തുടങ്ങിയിട്ടില്ല. മഴപെയ്താൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. തകർന്ന റോഡ് പൈങ്കുളം - തൊഴുപ്പാടം റൂട്ടിൽ 16 ബസ് ഓടില്ല ചെറുതുരുത്തി: തകർന്ന റോഡ് നന്നാക്കാത്തതിനെ തുടർന്ന് പൈങ്കുളം - തൊഴുപ്പാടം റൂട്ടിൽ 16 മുതൽ ബസ് സർവിസ് നടത്തില്ലെന്ന് ഉടമകൾ പറഞ്ഞു. തകർന്ന റോഡിലൂടെ ഓടുന്നതുകാരണം ബസുകൾക്ക് കേടുപാട് സംഭവിക്കുന്നതാണ് സർവിസ് നിർത്താൻ കാരണം. റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. പരിഗണിക്കപ്പെടാതിരുന്നതിനെ തുടർന്ന് രണ്ട് തവണ ദിവസങ്ങളോളം സർവിസുകൾ നിർത്തിവെക്കുകയുംചെയ്തിരുന്നു. ഇതേത്തുടർന്ന് പാഞ്ഞാൾ പഞ്ചായത്ത് അധികൃതർ വലിയ കുഴികൾ മണ്ണിട്ട് നികത്തിയപ്പോഴാണ് സർവിസ് പുനരാരംഭിച്ചത്. എന്നാൽ, ഇപ്പോൾ എല്ലാംപഴയപടിയിലാവുകയും ഗതാഗതം അസാധ്യമായി തീരുകയും ചെയ്തു. ബസ് സർവിസ് നിർത്തുന്നതോടെ ഇതുവഴിയുള്ള യാത്രാക്ലേശം ഇരട്ടിയാകും. സ്വകാര്യ ബസുകളാണ് ഇൗമേഖലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആശ്രയം. അതുകൊണ്ടുതന്നെ എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മദ്യം വിൽപന; ഒരാൾ പിടിയിൽ ചെറുതുരുത്തി: അനധികൃത മദ്യവിൽപന നടത്തിയിരുന്നയാളെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര കിഴക്കേചോലയിൽ മണിയനാണ് (62) അറസ്റ്റിലായത്. രണ്ട് ലിറ്റർ മദ്യം പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.