ഗുരുവായൂര്‍: 'അമൃത്' പദ്ധതിയിൽ ഗുരുവായൂർ നഗരസഭക്ക് അനുവദിച്ച പദ്ധതികളുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും അവലോകനം ചെയ്തു. ഡി.പി.ആർ സംസ്ഥാനതല സാങ്കേതിക സമിതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായ നടപടിക്രമത്തിെൻറ ഭാഗമായാണ് അവലോകനം നടന്നത്. 203 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട 136.08 കോടിയുടെ പദ്ധതികളുടെ ഡി.പി.ആർ വാട്ടർ അതോറിറ്റിയാണ് സമർപ്പിക്കുന്നത്. ഇതിൽ 126.08 കോടിയുടെ പദ്ധതികളുടെ ഡി.പി.ആർ നൽകി. കുളം നവീകരണവുമായി ബന്ധപ്പെട്ട 10 കോടിയുടെ പദ്ധതികൾ ഉടൻ സമർപ്പിക്കും. അഴുക്ക് ചാൽ പദ്ധതിയുമായി ബന്ധപ്പെട്ട 14.5 കോടിയുടെ പദ്ധതിയും വാട്ടർ അതോറിറ്റി സമർപ്പിക്കും. ശേഷിക്കുന്ന പദ്ധതികളുടെ ഡി.പി.ആറാണ് നഗരസഭ സമർപ്പിക്കുന്നത്. ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ ഡി.പി.ആർ അംഗീകരിച്ച ശേഷം 16ന് സംസ്ഥാനതല സാങ്കേതിക സമിതിക്ക് സമർപ്പിക്കും. അംഗീകാരം ലഭിച്ചാൽ ആഗസ്റ്റിൽ ടെൻഡർ നടപടി ആരംഭിക്കാമെന്നാണ് പ്രതീക്ഷ. സി.എൻ. ജയദേവൻ എം.പി, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷൻ കെ.പി. വിനോദ്, ടി.ടി. ശിവദാസൻ, സുരേഷ് വാര്യർ, ആേൻറാ തോമസ്, വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രധാന പദ്ധതികൾ നടപ്പാത നവീകരണവും സൗന്ദര്യവത്കരണവും - 8.17 കോടി ബഹുനില പാർക്കിങ് സമുച്ചയം - 25 കോടി * തൈക്കാട് ഭഗത് സിങ് ഗ്രൗണ്ട് (സെവൻസ് ഫുട്ബാളിനുള്ള സിന്തറ്റിക്ക് ടർഫ്, ക്രിക്കറ്റ് പിച്ച്, കുട്ടികളുടെ പാർക്ക്) - ഒരു കോടി * ചാവക്കാട് സ്കൂൾ ഗ്രൗണ്ട് (ഫുട്ബാൾ പുൽമൈതാനം, സ്റ്റേഡിയം, സ്റ്റേജ്, ബാസ്ക്കറ്റ്ബാൾ, വോളിബാൾ കോർട്ടുകൾ, 300 മീറ്റർ ട്രാക്ക്) - 1.67 കോടി * കോട്ടപ്പടി സാംസ്കാരിക നിലയം ഗ്രൗണ്ട് (സെവൻസ് ഫുട്ബാൾ മൈതാനം, മേൽക്കൂരയോടു കൂടിയ ബാഡ്മിൻറൺ, ബാസ്ക്കറ്റ് ബാൾ, വോളിബാൾ കോർട്ടുകൾ, അമ്പെയ്ത്ത് മത്സര ഗ്രൗണ്ട്, സ്റ്റേഡിയം, കുട്ടികളുടെ പാർക്ക്) - 1.58 കോടി * ബ്രഹ്മകുളം മന്നിക്കര പാർക്ക് -(കുട്ടികളുടെ പാർക്ക്, കുളം, സ്റ്റേജ്) - 62 ലക്ഷം * കോട്ടപ്പടി ചാത്തൻകാട് പാർക്ക് (-(കുട്ടികളുടെ പാർക്ക്) - 63 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.