കക്കൂസ്​ മാലിന്യം തള്ളാൻ നീക്കം; ലോറി ൈഡ്രവറും സഹായിയും അറസ്​റ്റിൽ

ഗുരുവായൂര്‍: കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി ൈഡ്രവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. ൈഡ്രവർ പാലക്കാട് കൊല്ലങ്കോട് ചീരണി വിൽസൻ (25), സഹായി തൃശൂർ പൂത്തോൾ വലിയകത്ത് സുധീർ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ആനത്താവളം ഭാഗത്ത് പരിശോധന നടത്തിയിരുന്ന പൊലീസ് ജീപ്പ് കണ്ട് ടാങ്കർ അമിത വേഗത്തിൽ പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് തമ്പുരാൻപാടി ഭാഗത്തുനിന്ന് പിടികൂടി. എസ്.ഐ ആർ.ബിജുവി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ടാങ്കർ പിടികൂടിയത്. രാത്രി കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശത്ത് വലിയ തലവേദനയായിരിക്കുകയാണ്. രണ്ട് തവണ നാട്ടുകാർ കാവലിരുന്ന് ടാങ്കർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കക്കൂസ് മാലിന്യം തള്ളുന്നവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാർ ചൂൽപ്പുറം മേഖലയിൽ ഹർത്താലും മാർച്ചും സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.