അവിശ്വാസ പ്രമേയം: പുതുക്കാട് പഞ്ചായത്തിൽ ഇന്ന് വോട്ടെടുപ്പ് വൈസ് പ്രസിഡൻറ് സ്ഥാനം നൽകാത്തത് സംബന്ധിച്ച തർക്കമാണ് വോട്ടെടുപ്പിൽ എത്തിയത് : എൽ.ഡി.എഫ് ഭരിക്കുന്ന പുതുക്കാട് പഞ്ചായത്തിൽ ഇടത് വിമതെൻറ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. ഇടത് വിമതനായ സജിത് കോമത്തുകാട്ടിൽ കോൺഗ്രസ് അംഗങ്ങളോടൊപ്പം നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. പതിനഞ്ചംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫ്- ആറ്, കോൺഗ്രസ്- ആറ്, കോൺഗ്രസ് വിമതൻ- ഒന്ന്, ഇടത് വിമതൻ- ഒന്ന്, ബി.ജെ.പി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി അംഗം നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല. ഇടത് വിമതൻ സജിത് കോമത്തുകാട്ടിലിെൻറ പിന്തുണയോടെയാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. തെരഞ്ഞെടുപ്പിനുശേഷം വിമതന്മാർ അവരവരുടെ പാർട്ടിക്ക് പിന്തുണ നൽകിയതോടെ പതിനഞ്ചംഗ പഞ്ചായത്ത് കമ്മിറ്റിയിൽ സി.പി.എമ്മിനും കോൺഗ്രസിനും ഏഴ് അംഗങ്ങൾ വീതമായി. ബി.ജെ.പി അംഗം സ്വതന്ത്ര നിലപാട് സീകരിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ അമ്പിളി ശിവരാജൻ പ്രസിഡൻറാവുകയായിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനം നൽകാമെന്ന ധാരണയിലാണ് താൻ സി.പി.എമ്മിന് പിന്തുണ നൽകിയതെന്നും ഇക്കാര്യം പാലിക്കപ്പെടാതിരുന്നതിനാലാണ് അവിശ്വാസ നോട്ടീസിൽ ഒപ്പുവെച്ചതെന്നുമാണ് സജിത് പറയുന്നത്. പനിബാധിതനായ സജിത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.