പിക്-അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക് മേത്തല:- ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ പിക്-അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4-.30ന് ചേരമാൻ മസ്ജിദ് സിഗ്നൽ ജങ്ഷനിൽ വെച്ചാണ് അപകടം. മേത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെഡ് നഴ്സ് ബിന്ദു, ആശാ വർക്കറും ടി.കെ.എസ് പുരം സ്വദേശിയുമായ താനാട്ട് ഗംഗാധരെൻറ ഭാര്യ സീത (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സീതക്ക് മുഖത്തും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.