പള്ളിയിൽ 'ജയ്​ ശ്രീരാം': ശ്രീരാം സേന അപലപിച്ചു

നമസ്കാരപള്ളിക്കുനേരെ അതിക്രമം: ശ്രീരാംസേന അപലപിച്ചു തൃശൂർ: കൊടുങ്ങല്ലൂരിൽ മുസ്ലിം പള്ളിയിൽ കയറി 'ജയ് ശ്രീരാം' എഴുതിയതിൽ ശ്രീരാം സേന കേരള ഘടകം അപലപിച്ചു. മതസ്പർദ ഉണ്ടാക്കാനും ഹിന്ദുസമൂഹത്തെ കരിവാരിത്തേക്കാനും മാത്രമെ ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് ഉപകരിക്കൂ എന്ന് സേന സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഹിന്ദു-മുസ്ലിം മതങ്ങളെ തമ്മിലടിപ്പിക്കാൻ മതപരിവർത്തന ലോബിയാണ് ഇത്തരം നീക്കം നടത്തിയതെന്ന് യോഗം സംശയം പ്രകടിപ്പിച്ചു. കേരള വർക്കിങ് പ്രസിഡൻറ് ബിജു മണികണ്ഠൻ, സെക്രട്ടറി സി.ജെ. കിഷൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.