ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം : രാഷ്ടീയ-മത ഭേദമന്യേ സഹാർദം ഉൗട്ടിയുറപ്പിക്കാൻ ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമം. നോമ്പിെൻറ സദ്ഫലങ്ങൾ സമൂഹത്തിന് മൊത്തം ലഭ്യമാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. ടൈസൻ എം.എൽ.എ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം യൂസുഫ് ഉമരി ഇഫ്താർ സൗഹൃദ സന്ദേശം നൽകി. നജ്മൽ ബാബു, മുരളീധരൻ ആനാപ്പുഴ, പ്രഫ. ദേവകി നന്ദൻ, ഫാ. ജെയ്സൺ തണ്ണികുളത്ത്, പി.ആർ. ബാബു, എൻ.എസ്. ഷൗക്കത്തലി, പി.വി. അഹമ്മദ്കുട്ടി, പി.വി. സജീവ്കുമാർ, ഡോ. പി.എ. മുഹമ്മദ് സെയ്ത് തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇ.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. പി.ഡി. അബ്ദുറസാഖ് മൗലവി സമാപന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.