പ്രവേശനോല്‍സവം

പുന്നയൂര്‍ക്കുളം: ചെറായി ഗവ.യു.പി സ്‌കൂള്‍ പ്രീ പ്രൈമറി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സുബൈദ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആധിക്യം മൂലം പ്രവേശനം നിർത്തിവെച്ചിട്ടും ചെറായി ഗവ.യു.പി സ്‌കൂള്‍ എൽ.കെ.ജിയിൽ ഇത്തവണ പ്രവേശനം നേടിയത് 51 പേരാണ്. മേയ് പകുതിയോടെ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഹൗസ് ഫുള്‍ ബോര്‍ഡ് െവച്ചിരുന്നു. ഇതോടെ പ്രവേശനം പൂർത്തിയാക്കിയ മേഖലയിലെ ഏക സര്‍ക്കാര്‍ സ്‌കൂള്‍ എന്ന പ്രത്യേകതയും ചെറായി ജി.യു.പി സ്കൂളിനുണ്ട്. പഞ്ചായത്ത്, എസ്.എസ്.എ എന്നിവയുടെ സഹായത്തോടെ നിര്‍മിച്ച ക്ലാസ് മുറികളാണ് കുട്ടികളെയും രക്ഷിതാക്കളേയും ആകര്‍ഷിക്കുന്നത്. ബഹുവര്‍ണങ്ങളില്‍ ചിത്രങ്ങള്‍ നിറച്ച ക്ലാസ് മുറി കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവമായി. അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ചരിത്രമാണ് ചെറായി സ്കൂളിനുള്ളത്. മൂന്ന് വര്‍ഷം മുമ്പ് 72 കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 300 ഓളം കുട്ടികൾ പഠിക്കുന്നു. ഇത്തവണ ഒന്നാം ക്ലാസിലേക്ക് 35 കുട്ടികളാണ് പ്രവേശനം നേടിയത്. പഞ്ചായത്തംഗം കെ.എസ്. ഭാസകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആലത്തയില്‍ മൂസ, പ്രധാനാധ്യാപിക സി. മിനി, ടി.വി. അബ്ബാസ്, പി.ടി.എ പ്രസിഡൻറ് വി. താജുദ്ദീൻ, സി.പി. ബൈജു, എം. റാണാപ്രതാപ്, അനില്‍ ചെറായി, എം.കെ. രഘുനാഥ്, സന്ധ്യ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: ചെറായി ഗവ.യു.പി സ്‌കൂള്‍ പ്രീ പ്രൈമറി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സുബൈദ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.