ഇതരസംസ്ഥാന തൊഴിലാളികളെ സർക്കാർ പരിഗണിക്കുന്നില്ല -കെ.പി. രാജേന്ദ്രൻ വാടാനപ്പള്ളി: ഇതരസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് എ.െഎ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറിയും മുൻമന്ത്രിയുമായ കെ.പി. രാജേന്ദ്രൻ. കേരള മൈഗ്രൻറ് വർക്കേഴ്സ് യൂനിയൻ എ.െഎ.ടി.യു.സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ സംസ്ഥാന പ്രസിഡൻറ് വാഴൂർ സോമൻ, സംസ്ഥാന സെക്രട്ടറി ബിനു ബോസ്, പി.കെ. കൃഷ്ണൻ, കെ.വി. വിനോദൻ, വി.ആർ. മനോജ്, ഷക്കീല ഉസ്മാൻ, അഷ്റഫ് വലിയകത്ത്, സി.ബി. സുനിൽകുമാർ, കെ.യു. ഹരിദാസ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി പി.ജി. മോഹനനെയും സെക്രട്ടറിയായി അഷ്റഫ് വലിയകത്തിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.