കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിെൻറ മതേതര പാരമ്പര്യം എന്തുവില നൽകിയും സംരക്ഷിക്കുമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ. കിഴേക്കനടയിലെ സലഫി സെൻറർ സംഭവവുമായി ബന്ധപ്പെട്ട് സി.ഐ വിളിച്ചുചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെയും മഹല്ല് ഭാരവാഹികളുടെയും യോഗത്തിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. മുസ്ലിംകളെ പ്രകോപിതരാക്കി ലാഭം കൊയ്യാനുള്ള ഫാഷിസ്റ്റ് തന്ത്രം സമുദായം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ സംയമനവും ക്ഷമയുമാണ് ആയുധമെന്നും അവർ പറഞ്ഞു. അതിന് നിയമത്തിെൻറ ഭാഗത്തുനിന്ന് പൂർണപിന്തുണ വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് സി.ഐ പി.സി. ബിജുകുമാർ ഉറപ്പുനൽകി. എസ്.ഐ കെ.ജെ. ജിനേഷ്, ചേരമാൻ മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം, കേരള മുസ്ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ ഐ. മുഹമ്മദ്കുട്ടി സുഹ്രി, ജാമിഅ അസീസിയയെ പ്രതിനിധീകരിച്ച് പി.കെ. അബ്ദുൽഖാദർ, എസ്.വൈ.എസ് പ്രതിനിധികളായ പി.യു. ഷമീർ, പി.എം. നജീബ്, ഷറഫുദ്ദീൻ മൗലവി വെന്മേനാട്, കെ.എൻ.എം പ്രതിനിധികളായ ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി, വി.എച്ച്. ഇസ്ഹാഖ്, ജമാഅത്തെ ഇസ്ലാമി പ്രതിനിധി ഉമർ അബൂബക്കർ, വിവിധ മസ്ജിദ് ഭാരവാഹികളായ അബ്ദുൽ അസീസ്, പി.കെ. മുഹമ്മദ് സഗീർ, പി.കെ. മുഹമ്മദ്, അബ്ബാസ് സുഹ്രി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.