ദുരിതക്കിടക്കവിട്ടെണീക്കാൻ ഈ കുടുംബത്തിന് വേണം കൈത്താങ്ങ് ആമ്പല്ലൂർ: അപകടത്തിൽ ഗുരുതര പരിക്കേറ്റ് എഴുന്നേൽക്കാൻപോലുമാകാതെ ദുരിതക്കിടക്കയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ. മുളങ്ങ് ചക്കാലക്കൽ വീട്ടിൽ മനീഷ്(41), ഭാര്യ പ്രജിത(30), മകൻ വൈശാഖ്(ഏഴ്). അഞ്ചുമാസമായി ഇവരുടെ ലോകം കൊച്ചുവീടിനുള്ളിലെ ചെറിയൊരു കട്ടിലാണ്. പ്രാഥമിക കർമങ്ങൾക്കുപോലും പരസഹായം വേണം. തുടർചികിത്സക്കും ജീവിതച്ചെലവിനും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കുടുംബം. സന്തോഷകരമായ ഇവരുടെ ജീവിതത്തിലേക്ക് ദുരന്തം അപകടത്തിെൻറ രൂപത്തിൽ വരുന്നത് കഴിഞ്ഞ ജനുവരി എട്ടിനാണ്. മാടായിക്കോണത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന എല്ലാവരും തെറിച്ചുവീണു. ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ മൈഥിലി മാത്രം ചെറിയ പരിക്കുകളോടെ അപകടത്തെ അതിജീവിച്ചു. മനീഷിെൻറ ഇടുപ്പിൽ കാലുകൾ യോജിക്കുന്ന ഭാഗത്തെ എല്ലുകൾ അകന്നു. പ്രജിതയുടെ നട്ടെല്ലിനും വാരിയെല്ലുകൾക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റു. മകൻ വൈശാഖിെൻറ തുടയിലെ എല്ലുകൾ തകർന്നു. അപകടത്തെ തുടർന്ന് മൂവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഇപ്പോഴും ആർക്കും എഴുന്നേറ്റുനടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഹാർഡ് വെയർ കടയിലെ ജീവനക്കാരനായിരുന്ന മനീഷിനും ടെക്സ്റ്റെയിൽ കടയിലെ ജീവനക്കാരിയായിരുന്ന പ്രജിതക്കും ജീവിതത്തിൽ വലിയ സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. വീട് നിർമിക്കാനെടുത്ത ലോണിെൻറ തിരിച്ചടവുകൾക്കുപോലും പ്രയാസപ്പെടുന്ന സമയത്താണ് അപകടമുണ്ടായത്. തുടർ ചികിത്സക്കും മരുന്നുകൾക്കും മാത്രം വലിയ സംഖ്യ ചെലവായി. ഇപ്പോൾ മാസംതോറുമുള്ള പരിശോധനകൾക്ക് ആംബുലൻസ് വിളിച്ചുവേണം ഓരോരുത്തെരയും ആശുപത്രിയിലെത്തിക്കാൻ. മനീഷിെനയും കുടുംബെത്തയും സഹായിക്കാൻ നാട്ടുകാർ ചേർന്ന് മനീഷ് കുടുംബസഹായ സമിതി രൂപവത്കരിച്ച് ധനലക്ഷ്മി ബാങ്കിെൻറ തൊട്ടിപ്പാൾ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 004600100036375. ഐ.എഫ്.എസ്.സി: ഡി.എൽ.എക്സ്.ബി 0000046. വിലാസം: സി.പി. മനീഷ്, ചക്കാലപറമ്പിൽ വീട്, മുളങ്ങ്, പി.ഒ. തൊട്ടിപ്പാൾ. തൃശൂർ- -680 310. ഫോൺ: 96459 30027.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.