ചെറുതുരുത്തി: ഷൊർണൂരിൽ റെയിൽ ട്രാക്കിലെ അറ്റകുറ്റപ്പണി തുടങ്ങി. െഷാർണൂർ-തിരുവനന്തപുരം റെയിൽ ട്രാക്കിലെ ചെറുതുരുത്തി പൈങ്കുളം ഗേറ്റിലുള്ള പ്രധാന സിഗ്നൽ സംവിധാനത്തിലാണ് ഞായറാഴ്ച രാവിലെ മുതൽ അറ്റകുറ്റപ്പണി നടത്തിയത്. ഇതിനായി ചെന്നൈയിൽ നിന്നുളള്ള വിദഗ്ധ സംഘം എത്തിയിട്ടുണ്ട്. ആഗസ്റ്റ് നാല് വരെ ഇതുവഴി ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹർത്താൽ: മരണാനന്തര ചടങ്ങിന് പോകുന്നവരുടെ കാറിെൻറ ചില്ല് തകർത്തു ഒല്ലൂർ: കുട്ടനെല്ലൂർ സെൻററിൽ ഞായറാഴ്ച ഹർത്താലനുകൂലികൾ കാറിെൻറ ചില്ല് തകർത്തു. കൊടകരയിൽനിന്ന് 80 വയസ്സുള്ള വയോധിക ഉൾപ്പെടെ മൂന്നംഗ സംഘം സഞ്ചരിച്ച കാറിന് നേരെയായിരുന്ന ഹർത്താലനുകൂലികളുടെ ആക്രമണം. കോലഴിയിലുള്ള മരിച്ച ബന്ധുവിെൻറ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. കാറിന് പുറത്ത് മരിച്ച വ്യക്തിയുടെ ചിത്രം പതിച്ചിരുന്നു. ഇതൊന്നും വകവെക്കാതെയാണ് കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ചില്ല് ഇടിച്ച് തകർക്കുകയും ചെയ്തത്. പിന്നീട് ഇതേ കാറിൽ യാത്രതിരിച്ച സംഘം തൃശൂരിൽഎത്തി അസി. കമീഷണറുടെ ഒാഫിസിൽ പരാതി നൽകി കോലഴിയിലേക്ക് പോയി. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.