'ആരോഗ്യ മേഖലയിലെ സ്വകാര്യവത്​കരണം ചെറുക്കണം'

തൃശൂർ: സർക്കാർ ആശുപത്രികളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കണമെന്ന് ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരളം പോലുള്ള സംസ്ഥാനങ്ങൾ ആരോഗ്യരംഗത്ത് കാലങ്ങൾകൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾ സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള നീക്കം ജനകീയമായി പ്രതിരോധിക്കണം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും കാഷ്വൽ സ്വീപ്പർമാരെ പാർട്ട്ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറായി പി.കെ. ശ്രീരാജ്കുമാറിനെയും സെക്രട്ടറിയായി എം.യു. കബീറിനെയും തിരഞ്ഞെടുത്തു. പി.കെ. അബ്ദുൽ മനാഫ്, വി.വി. ഹാപ്പി, വി.വി. പ്രസാദ് (വൈസ് പ്രസി.), കെ.ആർ. പൃഥിരാജ്, കെ.ജെ. ക്ലീറ്റസ്, ആർ. ഹരീഷ് കുമാർ (േജാ. സെക്ര.), ടി.എസ്. സുരേഷ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.