അശ്വിനി ആശുപത്രിയിൽ നഴ്സിെൻറ പിതാവിന് ചികിത്സ നിഷേധിച്ചു

തൃശൂർ: അശ്വിനി ആശുപത്രി മാനേജ്െമൻറി​െൻറ പ്രതികാരം നഴ്സുമാരുടെ ബന്ധുക്കളോടും. ചികിത്സ തേടിയെത്തിയ ആശുപത്രിയിലെ നഴ്സി​െൻറ പിതാവിനെ മാനേജ്മ​െൻറ് പുറത്താക്കിയെന്ന് പരാതി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ ആശുപത്രിയിലെ നഴ്സി​െൻറ 65 വയസ്സുള്ള പിതാവിന് നഴ്സുമാരുടെ സമരത്തി​െൻറ പേരിൽ മാനേജ്മ​െൻറ് കിടത്തിച്ചികിത്സ നിഷേധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികനോട് അഡ്മിറ്റാക്കി ചികിത്സ തുടരാൻ ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചത്. എന്നാൽ, കാഷ്വൽറ്റിയിൽ എത്തിയ മാനേജ്മ​െൻറ് ഡയറക്ടർമാർ വയോധികനോട് മോശമായി പെരുമാറുകയും ചികിത്സ നൽകാനാവില്ലെന്ന് പറയുകയുമായിരുന്നേത്ര. നഴ്സസ് അസോസിയേഷൻ സമരത്തിൽ പങ്കെടുത്തതിന് രണ്ടുപേരെ പുറത്താക്കിയതിനെതിരെ ആശുപത്രിയിലെ അവശ്യ സർവിസുകളിലൊഴികെ ഡ്യൂട്ടി ബഹിഷ്കരിച്ച് നഴ്സുമാർ സമരത്തിലാണ്. വലിയ ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.