തൃശൂർ: സംഘടനാസ്വാതന്ത്ര്യ വിലക്കും അന്യായ സസ്പെൻഷനും സംഘടനാ നേതാക്കൾക്കെതിരായ ചാർജ് മെമ്മോയും മാധ്യമ വിലക്കും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ.യു എംപ്ലോയീസ് യൂനിയെൻറ നേതൃത്വത്തിൽ കാർഷിക സർവകലാശാല ആസ്ഥാനത്ത് രാപകൽ സമരം തുടങ്ങി. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എം.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ.എസ്. ഗിരീശകുമാർ, സെബാസ്റ്റ്യൻ, സുരേഷ് കുമാർ, ജയൻ ചാലിൽ, കെ.പി. പ്രേമൻ, എം.ഡി. റോയ്, സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, കെ.ഡി. ബാബു, ബിബിൻ ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.