'മണ്‍പാത്ര വികസന കോര്‍പറേഷന്‍ പുനഃസംഘടിപ്പിക്കണം'

തൃശൂര്‍: മണ്‍പാത്ര നിർമാണ -വിപണന വികസന കോർപറേഷന്‍ പുനഃസംഘടിപ്പിക്കണമെന്ന് സംസ്ഥാന കളിമണ്‍പാത്ര നിർമാണ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേമപദ്ധതി നടപ്പാക്കി അംഗങ്ങളെ ചേര്‍ക്കുക, മുഴുവൻ പേരെയും മുൻഗണന പട്ടികയിൽ ഉള്‍പ്പെടുത്തുക, മണ്‍പാത്ര തൊഴിലാളി വിഭാഗത്തിന് ഐ.ടി.ഐ ഡിപ്ലോമ കോഴ്സ് തുടങ്ങുക, അംഗന്‍വാടി, സ്കൂൾ, സര്‍ക്കാര്‍ ഓഫിസ് എന്നിവിടങ്ങളില്‍ കുടിവെള്ളത്തിന് മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാൻ ഉത്തരവിടുക, കാർഷിക സർവകലാശാലയില്‍ മണ്‍ചട്ടികള്‍ ഉപയോഗിക്കുക, മുണ്ടത്തിക്കോട് ക്ലസ്റ്റര്‍ പ്രോഗ്രാം നടപ്പാക്കുക, ഖാദി ബോര്‍ഡ് മണ്‍പാത്ര സൊസൈറ്റികള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍. കുട്ടമണി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.