സുഹൃദ്​സംഘം

ചേർപ്പ്: കലാ - സേവന കാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കി ചേർപ്പിൽ പ്രവർത്തനം തുടങ്ങി. ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ പി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേള പ്രമാണി പെരുവനം സതീശൻ മാരാർ, നടി രമാ ദേവി, കൗൺസിലർ ഗ്രീഷ്മ അജയ്ഘോഷ്, കെ.പി. പ്രമോദ്, സുരേഷ് ബാബു, ശ്രീനിവാസൻ കോവാത്ത് എന്നിവർ സംസാരിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരക ഹാസ്യ പ്രതിഭ പുരസ്കാരം നേടിയ ജയരാജ് വാര്യരെ ആദരിച്ചു. കർക്കടകത്തിലെ ആരോഗ്യപരിപാലനം വിഷയത്തിൽ ഡോ. കെ.എസ്. രജിതൻ ക്ലാസെടുത്തു. വൃക്ഷത്തൈ നടൽ, സാന്ത്വന ഗാനങ്ങൾ, അമ്മമാർക്കൊപ്പം സ്നേഹവിരുന്ന് എന്നിവയുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.