കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ ജീവനക്കാരെൻറ സ്ഥലംമാറ്റത്തിനെതിരായ പ്രമേയത്തിൽ എതിർപ്പുമായി ഭരണപക്ഷമായ എൽ.ഡി.എഫിലെ സി.പി.എം രംഗത്ത് വന്നപ്പോൾ സി.പി.െഎ പ്രമേയത്തെ പിന്തുണച്ചു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പ്രത്യേക യോഗം സി.പി.എം, കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിെൻറയും വേദിയായി. ഭരണ സൗകര്യത്തിനുവേണ്ടി ക്ലർക്ക് ബിനോജിനെ എറിയാട് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവിനെതിരെയാണ് അംഗങ്ങൾ മുന്നണി നോക്കാതെ നിലപാടെടുത്തത്. ബിനോജ് കാര്യപ്രാപ്തിയും സേവന സന്നദ്ധതയുമുള്ള ജീവനക്കാരനാണെന്നാണ് പ്രമേയത്തോടൊപ്പം നിൽക്കുന്നവരുടെ പക്ഷം. 14 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരുണ്ടായിരുന്ന 13ൽ ഒമ്പതുപേരും പ്രമേയത്തിന് അനുകൂല നിലപാടെടുത്തു. സി.പി.െഎയോടൊപ്പം, കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളാണ് ക്ലർക്കിെന മാറ്റരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും അപേക്ഷിക്കുന്ന പ്രമേയത്തിനെ അനുകൂലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.