വാച്ചുമരം മലയൻ കോളനിയിൽ കുടിവെള്ള പദ്ധതി

അതിരപ്പിള്ളി: പഞ്ചായത്തിലെ വാച്ചുമരം മലയൻ കോളനിയിൽ നടപ്പാക്കിയ കുടിവെള്ളപദ്ധതി ബി.ഡി.ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. വിജു വാഴക്കാല, ടി.ഡി.ഒ ഇ.ആർ. സന്തോഷ്‌കുമാർ, പഞ്ചായത്തംഗം കെ.കെ. റിജേഷ്, ഊരുമൂപ്പൻ രാജൻ എന്നിവർ സംസാരിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ആനുകൂല്യ വിതരണം അതിരപ്പിള്ളി: സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഏഴരക്കൂട്ടത്തി​െൻറ ആഭിമുഖ്യത്തിൽ പൊരിങ്ങൽക്കുത്ത് ആദിവാസി കോളനിയിൽ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ബി.ഡി.ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്ക വർഗീസ് അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ജില്ലയിലെ വിവിധ ലയൺസ് ക്ലബ്ബുകൾ ചേർന്ന് പഠന ധനസഹായങ്ങളും സൈക്കിൾ, തയ്യൽ മെഷീൻ എന്നിവയും വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം സി.ജി.സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. വിജു വാഴക്കാല, ഏഴരക്കൂട്ടം പ്രസിഡൻറ് പോൾ കോനിക്കര, രക്ഷാധികാരി ഷാജു ചിറയത്ത്, ടി.ഡി.ഒ ഇ.ആർ. സന്തോഷ്‌കുമാർ, ഊരുമൂപ്പൻ മാധവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.