ആമ്പല്ലൂർ: വരാക്കരയിൽ കിണറ്റിൽ വീണ ആറുവയസ്സുകാരന് ഒമ്പതാം ക്ലാസുകാരെൻറ ഇടപെടൽമൂലം ജീവൻ തിരിച്ചുകിട്ടി. വരന്തരപ്പിള്ളി സി.ജെ.എം അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി കാർത്തിക് അയൽക്കാരനും കൂട്ടുകാരനുമായ ജോർജ് ആൻറണിയുടെ ജീവനാണ് രക്ഷിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനടുത്തെ കുളത്തിൽ താറാവുകളെ കാണാൻ സുഹൃത്തുക്കളോടൊപ്പം പോയതാണ് ഇരുവരും. സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ ജോർജ് ആൻറണിക്ക് വടി നീട്ടികൊടുത്ത്് കാർത്തിക് രക്ഷപ്പെടുത്തുകയായിരുന്നു. വരാക്കര വെളിയത്ത് പറമ്പിൽ കനകെൻറയും ഷീബയുടെയും രണ്ടാമത്തെ മകനാണ് കാർത്തിക്. ചുക്കിരി ബൈജുവിെൻറ മകനാണ് ജോർജ് ആൻറണി. കാർത്തികിെൻറ പ്രവൃത്തിയെ നാട്ടുകാരും സ്കൂൾ അധികൃതരും പി.ടി.എയും അനുമോദിച്ചു. പാരിതോഷികം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.