സൗദി ബഖാലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നു – 20,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് മന്ത്രാലയം റിയാദ്: സൗദിയിലെ ബഖാലകൾ (പലചരക്ക് കട), ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കമാരംഭിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്ന ആദ്യം വര്‍ഷം തന്നെ 20,000 സ്വദേശികൾക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. െറൻറ് എ കാര്‍, വാഹനങ്ങളിലെ ഭക്ഷ്യ വില്‍പന, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരോഗ്യരംഗം എന്നിവയാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തെരഞ്ഞെടുത്ത മേഖലകള്‍. റെൻറ് എ കാര്‍ രംഗത്ത് നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ ആദ്യഘട്ടത്തിൽ 5,000 പേര്‍ക്ക് ജോലി നല്‍കാനാവുമെന്ന് പ്രതീക്ഷ. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിെൻറ ആദ്യ പടി അല്‍ഖസീം മേഖലയില്‍ ആരംഭിക്കും. അല്‍ഖസീമില്‍ മാത്രം 6,000 പേർക്ക് ഈ രംഗത്ത് ജോലി നല്‍കാനാവും. വിനോദസഞ്ചാരരംഗത്ത് 2018ഓടെ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് കണക്കുകൂട്ടുന്നു. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.