ഏങ്ങണ്ടിയൂർ: ഏത്തായ് ബീച്ചിൽ ശക്തമായ കടൽക്ഷോഭം തുടരുന്നു. പ്രദേശത്തെ കല്ലുങ്ങൽ മല്ലിക വാസുവിെൻറ വീട് കടൽ എടുത്തു. അടുത്തുള്ള ഒരു വാടകവീട്ടിലേക്ക് ഇവർ താമസം മാറി. കഴിഞ്ഞ ദിവസം ഈച്ചരൻ ഉണ്ണികൃഷ്ണെൻറ വീടും തിരയടിച്ച് തകർന്നിരുന്നു. പ്രദേശത്തെ കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്്ടപ്പെടുന്നവർക്ക് സർക്കാർ സഹായം ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. തീരദേശ റോഡിെൻറ 10 മീറ്റർ അകെലയാണ് കടൽ നിൽക്കുന്നത്. പ്രദേശത്തെ തീരദേശ റോഡും പ്രദേശത്തെ പത്ത് വീടും എതുനിമിഷവും നഷ്്ടപ്പെടാവുന്ന അവസ്ഥയാണ്. അടിയന്തരമായി പ്രദേശത്ത് കടൽ ഭിത്തി നിർമ്മാണം തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് മാസങ്ങളോളമായി കടൽക്ഷോഭം ഉണ്ടായിട്ടും നിരവധി വീടുകൾ പോയിട്ടും സ്ഥലം എം.എൽ.എയും കലക്ടറും സ്ഥലം സന്ദർശിച്ച് വേണ്ട നടപടി എടുക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.