നെല്ല് സംഭരണവില: കോൺഗ്രസ് സമരം രാഷ്്ട്രീയ പ്രേരിതം -എം.എൽ.എ പാവറട്ടി:- നെല്ല് സംഭരണവിലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് തിങ്കളാഴ്ച മണലൂർ എം.എൽ.എ ഓഫിസിലേക്ക് നടത്തിയ മാർച്ചും രണ്ട് ദിവസം മുമ്പ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറ അന്തിക്കാട്ടെ വസതിയിലേക്ക് നടത്തിയ സമരവും രാഷ്ട്രീയ പ്രേരിതമാണെന്ന് മുരളി പെരുനെല്ലി എം.എൽ.എ. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അഞ്ചുമാസം കഴിഞ്ഞിട്ടും സംഭരണവില ലഭിക്കാതെ നിരവധി സമരങ്ങൾ നടത്തിയത് ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്ന് കേന്ദ്രം കൊടുത്ത വിഹിതം ഉമ്മൻ ചാണ്ടി കൊടുക്കാതെ നീട്ടിക്കൊണ്ട് പോയതാണെങ്കിൽ ഇക്കുറി കേന്ദ്ര വിഹിതം ലഭ്യമാക്കാത്തതുമൂലം ഉണ്ടായ പ്രശ്നമാണ്. മാർച്ച് വരെ കർഷകർക്ക് നൽകാനുണ്ടായിരുന്ന സംസ്ഥാന വിഹിതം പൂർണമായും നൽകി. ശേഷിക്കുന്ന 41 കോടി രൂപ കേന്ദ്ര സർക്കാർ കർഷകർക്ക് ലഭ്യമാക്കേണ്ടതാണ്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നതോടെ കേന്ദ്ര വിഹിതം ഇതുവരെ നൽകിയിട്ടില്ല. ഇതിന് സംസ്ഥാന സർക്കാർ പരമാവധി സമ്മർദം ചെലുത്തി വരികയാണ്. കേന്ദ്ര വിഹിതം വൈകിയാൽ കർഷകർക്ക് അക്കൗണ്ടുള്ള ബാങ്കിൽ നിക്ഷേപിക്കാൻ ബാങ്കുമായി സംസ്ഥാന സർക്കാർ ധാരണക്ക് ശ്രമിക്കുന്നുണ്ട്. കോൾ കർഷകർക്ക് അവരുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ ടൗൺ ഹാളിൽ വിളിച്ച യോഗം തുടക്കത്തിലേ അലങ്കോലപ്പെടുത്തിയതിൽ നിന്ന് കർഷകർക്ക് ഒഴിഞ്ഞു മാറാനാ വില്ലെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.