മാള: സെൻറ് സ്റ്റനിസ്ലാവോസ് ഫൊറോന ഇടവകയില്‍ നടപ്പാക്കുന്ന 60 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിലായി ആറ് കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നൽകും. മാള മാമ്പിള്ളി റോഡ്, മാള പള്ളിപ്പുറം, കൊടവത്തുകുന്ന് എന്നിവിടങ്ങളിലാണ് വീടുകള്‍ നിർമിച്ചത്. ഇതിനുള്ള 18 സെൻറ് സ്ഥലം ഇടവകയിലെ സുമനസ്സുകള്‍ സംഭാവന നല്‍കിയതാണ്. ഫാ. പയസ് ചിറപ്പണത്തിെൻറ മേല്‍നോട്ടത്തില്‍ ഇടവകയിലെ സോഷ്യല്‍ ആക്ഷന്‍ കമ്മിറ്റിയാണ് വീടുകളുടെ നിര്‍മാണത്തിന് നേതൃത്വം നൽകുന്നത്. മൂന്ന് വീടുകളുടെ വെെഞ്ചരിപ്പും താക്കോല്‍ ദാനവും മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. രാവിലെ 9.30ന് വീടുകളുടെ വെെഞ്ചരിപ്പ് നടക്കുമെന്ന് അസി. വികാരിമാരായ ബിനോയ് കോഴിപ്പാട്ട്, റിേൻറാ തെക്കിനിയത്ത്, ജോയല്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.