സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ഉന്തും തള്ളും

മാള: പുത്തൻചിറ സഹകരണ ബാങ്ക് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ തർക്കവും ഉന്തും തുള്ളം. സീറ്റ് വിഭജനത്തിലെ തർക്കത്തെ തുടർന്ന് സി.പി.എം, സി.പി.ഐ കക്ഷികൾക്കിടയിലെ തർക്കമാണ് കൈയാങ്കളിയിൽ എത്തുന്ന സ്ഥിതിവിശേഷത്തിലെത്തിയത്. സി.പി.എം - -ആറ്, സി.പി.ഐ -നാല്, എൻ.സി.പി --രണ്ട് എന്നിങ്ങനെ നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. പുത്തൻചിറ പഞ്ചായത്ത് ഹാളിലാണ് കൺവെൻഷൻ തർക്കത്തിലേക്ക് നീങ്ങിയത്. സി.പി.ഐയുടെ നേതാക്കളുൾപ്പെടെയുള്ളവരെ കൈേയറ്റം ചെയ്തതായി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.എം. ബാബു വാർത്താക്കുറിപ്പിൽ ആരോപിച്ചു. സി.പി.എം നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കാതെ മാറിനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.